KERALA
ഉമ്മന്‍ചാണ്ടിയെ അപമാനിച്ച് പോലീസ് ഗ്രൂപ്പില്‍ പോസ്റ്റ്. ഡി.സി.സി പ്രസിഡണ്ട് പരാതി നല്‍കി
കണ്ണൂര്‍-കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും , ആള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടിയെ അപമാിക്കുന്ന രീതിയില്‍ പോലീസ് വാട്ടസ് ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ്. മട്ടന്നൂര്‍ പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐയായ സതീശനെ(4242) തിരെ ഡി.സി.സി പ്രസിഡണ്ട് സതീശന്‍ പാച്ചേനി ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കി.പൊതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തണമെന്ന ഗൂഢ ഉദ്ദേശത്തോടെ അദ്ദേഹത്തിന് അപമാനകരവും ശല്യകരവും ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ ഒരു വീഡിയോ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സരിത എസ് നായര്‍ എന്ന സ്ത്രീയെ ചേര്‍ത്തുവച്ച് നിര്‍മ്മിച്ച് പ്രചരിപ്പിച്ചതായാണ് പരാതി. മട്ടന്നൂര്‍ പോലീസ് എന്ന വാട്‌സ്ആപ്പ് കൂട്ടായ്മയില്‍ ഈ പോസ്റ്റ് ശനിയാഴ്ച രാത്രി പോസ്റ്റ് ചെയ്യുകയായിരുന്നു.
സര്‍വ്വീസില്‍ ഇരിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്‍ തന്റെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ച് ബോധപൂര്‍വ്വം നടത്തിയ ഈ കുറ്റകൃത്യത്തില്‍ അദ്ദേഹത്തിനെതിരെ മാതൃകാപരമായ ശിക്ഷാ നടപടികള്‍ കൈക്കൊള്ളണം.
ഇക്കാര്യത്തില്‍ എനിക്ക് പരാതിയുണ്ട്. ഗ്രേഡ് എസ്‌ഐ സതീശനെ വകുപ്പുതല നടപടിക്ക് വിധേയമായി അദ്ദേഹത്തിനെതിരെ കേസെടുത്തത് അന്വേഷണം നടത്തണമെന്നും സതീശന്‍ പാച്ചേനി നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.മേല്‍ കാര്യം തെളിയിക്കുന്നതിനായി രേഖകളും സാക്ഷികളും ഉണ്ടെന്നും പരാതിയില്‍ പറയുന്നു.
