Connect with us

Crime

ചാരക്കേസിൽ ആര്‍.ബി.ശ്രീകുമാര്‍ വ്യക്തിവിരോധം തീര്‍ക്കുകയായിരുന്നുവെന്ന് നമ്പി നാരായണന്‍

Published

on

കൊച്ചി :ഐഎസ്ആർഒ ചാരക്കേസിൽ ആര്‍.ബി.ശ്രീകുമാര്‍ വ്യക്തിവിരോധം തീര്‍ക്കുകയായിരുന്നുവെന്ന് നമ്പി നാരായണന്‍.തുമ്പ വിഎസ്എസിയില്‍ കമാന്റന്‍ഡ് ആയി ശ്രീകുമാര്‍ ജോലി നോക്കിയിരുന്നു. അക്കാലത്ത് ബന്ധുവിന് വിഎസ്എസ്സിയില്‍ നിയമനത്തിനായി തന്നെ സമീപിച്ചുവെന്നും താന്‍ ആവശ്യം നിരസിച്ചത് വൈരാഗ്യത്തിന് കാരണമായെന്നും നമ്പി നാരായണന്‍ സിബിഐ സംഘത്തോട് പറഞ്ഞു.

പേരൂര്‍ക്കട പൊലീസ് ക്ലബ്ബില്‍ താന്‍ ക്രൂര പീഡനത്തിനിരയായതായി ശശികുമാര്‍ പറഞ്ഞു.
പീഡനം നടക്കുമ്പോള്‍ സിബി മാത്യൂസും, ആര്‍.ബി.ശ്രീകുമാറും പൊലീസ് ക്ലബ്ബിലുണ്ടായിരുന്നു. താന്‍ നിലവിളിക്കുമ്പോള്‍ ഇരുവരും പരിഹസിച്ച് ചിരിക്കുകയാണുണ്ടായതെന്നും നമ്പി നാരായണൻ പറഞ്ഞു. ജയപ്രകാശ്, പൊന്നന്‍ എന്നിവരും മറ്റു ചിലരും ചേര്‍ന്നാണ് മര്‍ദ്ദിച്ചത്.

ഹൈക്കോടതിയില്‍ സിബിഐ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇരുവരുടെയും ഈ മൊഴികളുള്ളത്.

Continue Reading