Connect with us

Crime

ഐ.എസ് ബന്ധം: കണ്ണൂരിൽ രണ്ട് യുവതികളെ എൻ.ഐ.എ അറസ്റ്റ് ചെയ്തു

Published

on


കണ്ണൂർ: ഭീകരസംഘടനയായ ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് യുവതികളെ എൻ.ഐ.എ  കണ്ണൂരിൽ അറസ്റ്റ് ചെയ്തു. ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് കണ്ണൂർ നഗരപരിധിയിൽ നിന്ന് ഡൽഹിയിൽ നിന്നുള്ള എൻഐഎ സംഘം അറസ്റ്റ് ചെയ്തത്.

ക്രോണിക്കിൾ ഫൗണ്ടേഷൻ എന്ന പേരിൽ ഗ്രൂപ്പുണ്ടാക്കി യുവതികൾ സോഷ്യൽ മീഡിയയിലൂടെ ഐഎസ്സിനായി ആശയപ്രചാരണം നടത്തിയെന്നാണ് ഇവർക്കെതിരായ കുറ്റം.ആറ് മാസത്തിലധികം നീണ്ട അന്വേഷണത്തിനൊടുവിലാണ് യുവതികളെ പിടികൂടിയത്. ഇവരുടെ കൂട്ടാളി മുസാദ് അൻവർ നേരത്തെ അറസ്റ്റിലായിരുന്നു. സംഘത്തിലുള്ള മറ്റൊരാൾ അമീർ അബ്ദുൾ റഹ്മാനെ മംഗലാപുരത്ത് നിന്ന് ഓഗസ്റ്റ് 4ന് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് യുവതികളെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് വിവരം.

Continue Reading