Crime
പശ്ചിമബംഗാൾ സംഘർഷത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കൊൽക്കൊത്ത :പശ്ചിമബംഗാൾ സംഘർഷത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കൊൽക്കൊത്ത ഹൈക്കോടതി. എല്ലാ കേസുകളും സിബിഐക്ക് കൈമാറാനാണ് നിർദേശം. കോടതി മേൽനോട്ടത്തിലായിരിക്കും അന്വേഷണം നടക്കുക. കോടതി ഉത്തരവ് പശ്ചിമബംഗാൾ സർക്കാരിന് തിരിച്ചടിയാണ്.
തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങളിലാണ് സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരിക്കുന്നത്. ആറാഴ്ചക്കകം റിപ്പോർട്ട് നൽകാനാണ് നിർദേശം. അന്വേഷണത്തിന് സിബിഐ പ്രത്യേക സംഘത്തിന് രൂപം നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
പശ്ചിമബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് പലയിടങ്ങളിലും തൃണമൂൽ-ബിജെപി സംഘർഷമുണ്ടായത്. അക്രമങ്ങളിൽ 12 പേർ മരിച്ചെന്നാണ് ഔദ്യോഗിക റിപ്പോർട്ട്.