Crime
വീട്ടിൽ അതിക്രമിച്ച് കയറി കത്തികൊണ്ട് ആക്രമിച്ച യുവതി മരിച്ചു

തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ച് കയറി യുവാവ് കത്തികൊണ്ട് ആക്രമിച്ച യുവതി മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനി സൂര്യഗായത്രി (20) ആണ് ഇന്ന് പുലർച്ചെ മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു യുവതി.
തിങ്കളാഴ്ച ഉച്ചയക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നത്. സൂര്യഗായത്രിയും അച്ഛനും അമ്മയും വാടകയ്ക്ക് താമസിച്ചിരുന്ന നെടുമങ്ങാട് കരുപ്പൂരെ വീട്ടിലെത്തിയായിരുന്നു യുവാവിന്റെ ആക്രമണം.
ശാരീരികവെല്ലുവിളികളുള്ള വ്യക്തികളാണ് സൂര്യയുടെ അച്ഛനും അമ്മയും. ഇവരേയും അരുൺ അക്രമിച്ചിരുന്നു. യുവാവിന്റെ അകമത്തി ൽ ശരീരമാസകലം കുത്തേറ്റുവീണ സൂര്യഗായത്രിയുടെ അച്ഛനും സംഭവത്തിനിടെ പരിക്കേറ്റിരുന്നു