Crime
അർജുൻ ആയങ്കിക്ക് ജാമ്യം

കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി കണ്ണൂർ സ്വദേശി അർജുൻ ആയങ്കിക്ക് ജാമ്യം . ഹൈക്കോടതിയാണ് ജാമ്യം നൽകിയത്. കണ്ണൂർ ജില്ലയിൽ മൂന്ന് മാസത്തേക്ക് പ്രവേശിക്കരുതെന്ന നിബന്ധനയോടെയാണ് ജാമ്യം നൽകിയിരിക്കുന്നത്. നേരത്തെ കീഴ്ക്കോടതികൾ അർജുൻ ആയങ്കിയുടെ ജാമ്യഹർജി തള്ളിയിരുന്നു.സംസ്ഥാനം വിട്ടുപോവരുത്, എല്ലാ മാസവും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാവണം തുടങ്ങിയ നിബന്ധനകളും കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്.
കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ജൂൺ 28നാണ് അർജുൻ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ജാമ്യ ഹരജി നൽകിയെങ്കിലും തള്ളുകയായിരുന്നു.