Crime
കുഞ്ഞാലിക്കുട്ടി കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തില്‍ ഇ.ഡിയ്ക്ക് തെളിവ് നല്‍കിയെന്ന് കെ.ടി. ജലീല്‍

കൊച്ചി: മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ചന്ദ്രിക ദിനപത്രത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തില്‍ ഇ.ഡിയ്ക്ക് തെളിവ് നല്‍കിയെന്ന് കെ.ടി. ജലീല്‍. കേസില്‍ മൊഴിയെടുക്കാനാണ് തന്നെ വിളിപ്പിച്ചതെന്നും ജലീല്‍ കൂട്ടിച്ചേർത്തു. കാലത്ത് ഇ.ഡി. ഓഫീസിൽ ഹാജരായ ജലിൽ വൈകിട്ട് നാലിനാണ് പുറത്തിറങ്ങിയത്.
‘തുടര്‍ന്നും ഇതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ അവര്‍ക്കാവശ്യമുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. ആ രേഖകളും സംഘടിപ്പിച്ച് ബന്ധപ്പെട്ടവര്‍ക്ക് നല്‍കും,’ ജലീല്‍ കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ച കുഞ്ഞാലിക്കുട്ടിയേയും ഏഴാം തിയതി അദ്ദേഹത്തിന്റെ മകന്‍ ആഷിഖിനേയും ഇ.ഡി വിളിപ്പിച്ചിട്ടുണ്ട് എന്നാണ് താന്‍ മനസിലാക്കുന്നതെന്നും ജലീല്‍ പറഞ്ഞു.
ചന്ദ്രികയിലെ 10 കോടിയുടെ കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇ.ഡിയും ആദായ നികുതി വകുപ്പും നേരത്തെ തന്നെ അന്വേഷണം തുടങ്ങിയിരുന്നു.