Crime
താലിബാനും വടക്കൻ സഖ്യവും തമ്മിൽ യുദ്ധം. 350 താലിബാൻകാരെ കൊലപ്പെടുത്തിയെന്ന് റിപ്പോർട്ട്

കാബൂൾ: അഫ്ഗാനിസ്ഥാനിലെ പഞ്ച്ഷീർ താഴ്‌വരയിൽ താലിബാനും വടക്കൻ സഖ്യവും തമ്മിൽ യുദ്ധമുണ്ടായതായി റിപ്പോർട്ടുകൾ. ആക്രമിക്കാനെത്തിയ 350 താലിബാൻകാരെ കൊലപ്പെടുത്തിയെന്നാണ് വടക്കൻ സഖ്യത്തിന്റെ അവകാശവാദമുന്നയിച്ചത്.
എന്നാൽ താഴ്‌വരയിലെ പ്രധാനപ്പെട്ട ഭാഗങ്ങൾ പിടിച്ചെടുത്തെന്നാണ് താലിബാൻ അവകാശപ്പെടുന്നത്. എത്രയും വേഗം കീഴടങ്ങണമെന്ന് പഞ്ച്ഷീർ നേതാക്കൾക്ക് താലിബാൻ അന്ത്യശാസനം നൽകിയത്. താലിബാൻ പഞ്ച്ഷീറിലേക്കുള്ള വഴികളെല്ലാം അടയ്ക്കുകയും, വാർത്താവിനിമയ ബന്ധങ്ങൾ വിച്ഛേദിക്കുകയും ചെയ്തു.കാബൂളിൽ താലിബാന്റെ സർക്കാർ പ്രഖ്യാപനം ഈ ആഴ്ച ഉണ്ടാകുമെന്നാണ് സൂചന. ഇറാൻ മാതൃകയിൽ പരമോന്നത മത നേതാവുള്ള ഭരണകൂടമാണ് താലിബാൻ പ്രഖ്യാപിക്കുകയെന്നാണ് റിപ്പോർട്ടുകൾ.