Crime
കാബൂളിലെ തെരുവുകളിൽ പാകിസ്താൻ വിരുദ്ധ റാലി

കാബുള്‍: ചൊവ്വാഴ്ച കാബൂളിലെ തെരുവുകളിൽ ഇസ്ലാമാബാദിനും ഐഎസ്ഐക്കുമെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടുള്ള പാകിസ്താൻ വിരുദ്ധ റാലിയിൽ നൂറുകണക്കിന് അഫ്ഗാനികളാണ് പങ്കെടുത്തത് .പ്രതിഷേധക്കാരില്‍ കൂടുതല്‍ പേരും സ്ത്രീകളായിരുന്നു. പ്രതിഷേധം ശക്തമായതോടെ റാലിക്ക് നേരെ താലിബാൻ വെടിയുതിർത്തു.
വാർത്താ ഏജൻസിയായ എഎഫ്‌പി പറയുന്നതനുസരിച്ച്, കാബൂളിലെ പാകിസ്താൻ വിരുദ്ധ റാലി പിരിച്ചുവിടാൻ താലിബാൻ ആകാശത്തേക്ക് വെടിവച്ചു. കാബൂളിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിന് സമീപം തടിച്ചുകൂടിയ പ്രതിഷേധക്കാർക്ക് നേരെ താലിബാൻ വെടിവെപ്പ് നടത്തിയതായി പ്രാദേശിക മാധ്യമമായ അശ്വക ന്യൂസ് റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞയാഴ്ച അഫ്ഗാനിലെത്തിയ പാകിസ്ഥാൻ ഐഎസ്ഐ ഡയറക്ടർ താമസിക്കുന്ന കാബൂൾ സെറീന ഹോട്ടലിലേക്ക് പ്രതിഷേധക്കാർ മാർച്ച് നടത്തുകയായിരുന്നു.