Crime
വിവാഹമോചിതയെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസിൽ രണ്ട് പ്രതികൾ കൂടി പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ചേവായൂരിൽ വിവാഹമോചിതയെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസിൽ രണ്ട് പ്രതികൾ കൂടി പിടിയിൽ. അത്തോളി സ്വദേശികളായ നിജാസ്, സുഹൈൽ എന്നിവരാണ് പിടിയിലായത്. ലോഡ്ജ് നടത്തിപ്പുകാരുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്.
അത്തോളി സ്വദേശികളായ കോളിയോട്ടുതാഴം കവലയിൽ മീത്തൽ വീട്ടിൽ കെ.എ.അജ്നാസ് (36), ഇടത്തിൽതാഴം നെടുവിൽപൊയിൽ വീട്ടിൽ എൻ.പി.ഫഹദ് (36) എന്നിവരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. .സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട മുപ്പത്തിരണ്ടുകാരിയായ കൊല്ലം സ്വദേശിനിയെ അജ്‌നാസ് പ്രണയം നടിച്ച് കോഴിക്കോട്ടേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ലോഡ്ജിലേക്ക് കൊണ്ടുപോയി ആദ്യം അജ്നാസും, മദ്യവും ലഹരിമരുന്നും നൽകി മയക്കിയശേഷം മറ്റു മൂന്ന് പ്രതികളും മാനഭംഗത്തിനിരയാക്കി.തുടർന്ന് അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയിലാക്കി പ്രതികൾ കടന്ന് കളയുകയായിരുന്നു.