Education
സ്‌കൂളുകൾ തുറക്കാൻ ഒരുക്കങ്ങൾ തുടങ്ങിയെന്ന് മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം:സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കാൻ ഒരുക്കങ്ങൾ തുടങ്ങിയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. മുന്നൊരുക്കങ്ങൾ നടത്താൻ നിർദേശം നൽകിയെന്നും, മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഉന്നതതല സമിതി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോളേജുകൾ തുറക്കാൻ തീരുമാനിച്ചു. സ്‌കൂളുകൾ എത്രയും പെട്ടെന്ന് തുറക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. 45 ലക്ഷത്തോളം വിദ്യാർത്ഥികളെയാണ് സ്‌കൂളിൽ എത്തിക്കേണ്ടിവരുന്നത്. സ്‌കൂൾ തുറക്കാനുള്ള ഒരു അന്തരീക്ഷവും അതിനായുള്ള മുന്നൊരുക്കങ്ങളും നടത്തുന്നതിന് വേണ്ടി നിർദേശം നൽകിയിട്ടുണ്ട്- ശിവൻകുട്ടി പറഞ്ഞു.’ കോളേജ് പോലെയല്ല അറുപത് കുട്ടികളൊക്കെയുള്ള ക്ലാസുകളാണ്. അതെല്ലാം എങ്ങനെ ക്രമീകരിക്കാമെന്നതിനെ സംബന്ധിച്ചുള്ള റിപ്പോർട്ടും പഠനവും നടത്തിക്കൊണ്ടിരിക്കുകയാണെനും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.