Connect with us

Crime

നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ ജോസഫ് കല്ലറങ്ങാട്ടിലിന് പിന്തുണയുമായി വി.മുരളീധരൻ

Published

on

ന്യൂഡൽഹി: വിവാദമായ നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിലിന് പിന്തുണയുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ജിഹാദികളുടെ വക്താക്കളാണെന്ന് അഭിപ്രായപ്പെട്ട വി. മുരളീധരൻ കേന്ദ്രസർക്കാരിന് നർക്കോട്ടിക്ക് ജിഹാദിനെ കുറിച്ച് അറിവുണ്ടോയെന്ന് അന്വേഷിച്ച് പറയാമെന്ന് അറിയിച്ചു.

അപ്രിയസത്യം പറഞ്ഞവരെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും ജോസഫ് മാഷിന്റെ കൈ വെട്ടിയ കാലം കഴിഞ്ഞെന്ന് ജിഹാദികളെ പിന്തുണയ്‌ക്കുന്നവർ മനസിലാക്കണമെന്നും വി.മുരളീധരൻ പറഞ്ഞു. നർകോട്ടിക് ജിഹാദ് സംഘപരിവാർ അജണ്ടയാണെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

അതിനിടെ ബിഷപ്പിന് പൂർണ പിന്തുണയുമായി ദീപിക ദിനപത്രവും രംഗത്തെത്തി. ഇന്ന് പ്രസിദ്ധീകരിച്ച പത്രത്തിലെ മുഖപ്രസംഗത്തിൽ ശക്തമായ പിന്തുണയാണ് ബിഷപ്പിന് നൽകിയിരിക്കുന്നത്. ഭീഷണികൊണ്ട് നിശബ്‌ദരാക്കാമെന്ന് ആരെങ്കിലും കരുതുന്നത് മൗഢ്യമാണ്. ‘സമുദായ സൗഹാർദ്ദത്തിന്റെ അതിർവരമ്പ് നിശ്ചയിക്കുന്നത് ആരാണ്? ചുറ്റിലും നടക്കുന്ന കൊള‌ളരുതായ്മകൾ കണ്ടില്ലെന്ന് നടിച്ച് മിണ്ടാതിരുന്നാൽ എല്ലാവർക്കും സ്‌നേഹവും സന്തോഷവുമാണ് എന്നാൽ സമൂഹനന്മയും സമുദായ ഭദ്രതയും കാംക്ഷിക്കുന്ന ആളുകൾക്ക് ചിലപ്പോൾ അപ്രിയ സത്യങ്ങൾ തുറന്നുപറയേണ്ടി വരും’ എന്ന് ‘അപ്രിയ സത്യങ്ങൾ ആരും പറയരുതെന്നോ’ എന്ന പേരിലെ മുഖപ്രസംഗത്തിൽ പറയുന്നു.

Continue Reading