KERALA
വാഹനാപകടത്തിൽ ഭർത്താവ് മരിച്ചതിന്റെ എട്ടാം ദിവസം യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: വാഹനാപകടത്തിൽ ഭർത്താവ് മരിച്ചതിന്റെ എട്ടാം ദിവസം യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പോത്തൻകോട് പാറവിളാകം സൂര്യഭവനിൽ സൂരജ് സുനിലിന്റെ ഭാര്യ മിഥുനയെ (22) യാണ് പ്ലാമൂട് ചിറ്റിക്കര പാറ കുളത്തിൽ ഇന്ന് രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്. പുലർച്ചെ മുതൽ കാണാനില്ലാത്തിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വെയിലൂർ കന്നുകാലിവനം സ്വദേശിനിയാണ്.
സെപ്തംബർ 5ന് ഞായറാഴ്ച രാവിലെ എട്ടരയോടെ നഴ്‌സിംഗ് വിദ്യാർത്ഥിനിയായ മിഥുനയെ തിരുവല്ലത്തെ നഴ്‌സിംഗ് സ്കൂളിലാക്കിയശേഷം തിരികെ പോത്തൻകോട്ടുള്ള വീട്ടിലേക്കു മടങ്ങുന്നതിനിടെ ഉണ്ടായ അപകടത്തിലാണ് സൂരജ് മരിച്ചത്. അടുത്തിടെയാണ് ഇവർ വിവാഹിതരായത്. ആറ്റിങ്ങൽ സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് സൂരജിന്റെ ബൈക്കിൽ ഇടിക്കുകയും കാർ ബൈപ്പാസിലെ ഡിവൈഡറിലേക്കു പാഞ്ഞുകയറി മറിയുകയുമായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല