Connect with us

Crime

തീവ്രവാദ സ്വഭാവങ്ങളിലേക്ക് യുവജനങ്ങളെ ആകർഷിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്ന് സി പി എം

Published

on


തിരുവനന്തപുരം: തീവ്രവാദ സ്വഭാവങ്ങളിലേക്ക് യുവജനങ്ങളെ ആകർഷിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്ന് സി പി എം. പ്രൊഫഷണൽ ക്യാമ്പസുകളിൽ വിദ്യാർത്ഥിനികളെ ആ വഴിയിലേക്ക് ചിന്തിപ്പിക്കാനും ശ്രമം നടക്കുന്നു എന്ന് സിപിഎം. സമ്മേളനങ്ങൾക്കുള്ള ഉദ്ഘാടന കുറിപ്പിലാണ് ഈ പരാമർശം.

താലിബാനെ പോലുള്ള സംഘടനകളെ പിന്തുണക്കുന്ന ചർച്ചകളും ഉയരുകയാണ്. മുസ്ലീങ്ങൾക്കെതിരെ ക്രിസ്ത്യാനി വിഭാഗങ്ങളെ തിരിച്ചുവിടാനും ശ്രമങ്ങൾ തുടങ്ങി. ക്രൈസ്തവരിൽ ചെറിയ വിഭാഗത്തിന് മേലുണ്ടായ വർഗീയ സ്വാധീനം ഗൗരവത്തോടെ കാണണമെന്നും സി പി എം കുറിപ്പിൽപറയുന്നു.‌ആരാധനാലയങ്ങളില്‍ പാര്‍ട്ടി അംഗങ്ങള്‍ ഇടപെടണം, വിശ്വാസത്തെ ബഹുമാനിക്കണം, വര്‍ഗീയവാദികളുടെ കൈയ്യിലേക്ക് വിശ്വാസികളെ കൊണ്ടുപോകാനിട വരുത്തരുത്, ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ബി.ജെ.പി ശക്തി നേടുന്നതിന് തടയിടണം’ തുടങ്ങിയ പരാമർശങ്ങളും കുറിപ്പിൽ അടങ്ങിയിട്ടുണ്ട്.

സംഘപരിവാർ നടത്തുന്ന പ്രവർത്തനങ്ങൾ ന്യൂനപക്ഷ വിഭാഗങ്ങളിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കിയിട്ടുണ്ട്. മുസ്ലീം സംഘടനകളിലെല്ലാം നുഴഞ്ഞുകയറി പ്രശ്നങ്ങൾ സൃഷ്ടിക്കാൻ തീവ്രവാദ രാഷ്ട്രീയക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇസ്ലാമികരാഷ്ട സ്ഥാപനത്തിനായി പ്രവർത്തിക്കുന്ന ജമാ അത്തെ ഇസ്ലാമി അതിന്റെ ആശയപരമായ വേരുകൾ മുസ്ലീം സമൂഹത്തിലും പൊതുസമൂഹത്തിലും വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നു തുടങ്ങിയ കാര്യങ്ങൾ പറഞ്ഞുവരുമ്പോഴാണ് വർഗീയതയിലേക്കും തീവ്രവാദ പ്രവർത്തനങ്ങളിലേക്കും യുവജനങ്ങളെ ആകർഷിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്ന് പറയുന്നത്.
പൊതുവേ വർഗീയ ആശയങ്ങൾക്ക് കീഴ്പ്പെടാത്ത ക്രൈസ്തവ വിഭാഗത്തിലും ചെറിയൊരു വിഭാഗം ഇത്തരത്തിലുള്ള പ്രവർത്തനത്തിലേക്ക് പോകുന്നുണ്ടെന്നും ക്രൈസ്തവ വിഭാഗത്തെ മുസ്ലീം വിഭാഗത്തിന് എതിരാക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും കുറിപ്പിൽ പറയുന്നു. ഇതിനെതിരേയും ജാഗ്രത പാലിക്കുകയും ഇടപെടൽ നടത്തുകയും വേണം. ക്ഷേത്രക്കമ്മറ്റികൾ കേന്ദ്രീകരിച്ച് ബിജെപിയും സംഘപരിവാറും സ്വധീനം വർധിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഇക്കാര്യത്തിലും ജാഗ്രത പാലിക്കണം. ക്ഷേത്രക കമ്മറ്റികൾ ബിജെപി നിയന്ത്രണത്തിലേക്ക് പോകാതിരിക്കാനുള്ള ഇടപെടൽ വേണമെന്നും കുറിപ്പിൽ പറയുന്നു.

Continue Reading