KERALA
ഓണം ബമ്പര്‍ “ഭാഗ്യവാന്” ആരാണ് ഇന്ന് ഇന്നറിയാം

കോഴിക്കോട്: ഓണം ബമ്പര്‍ “ഭാഗ്യവാന്” ആരാണ് ഇന്ന് ഇന്നറിയാം!! പന്ത്രണ്ട് കോടിയുടെ ഓണം ബംബര്‍ ഭാഗ്യക്കുറി നറുക്കെടുപ്പിന് ഇനി ബാക്കിയുളളത് ഏതാനും മണിക്കൂറുകള്‍ മാത്രമാണ്.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഓണം ബംബര്‍ നറുക്കെടുക്കുന്നത്. ഇതുവരെ ഓണം ബംബറിന്റെ 54 ലക്ഷം ടിക്കറ്റുകളാണ് വില്പന നടത്തിയിരിക്കുന്നത് .12 കോടി രൂപയാണ് തിരുവോണം ബമ്പർ 2021 ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായി നൽകുന്നത്. 300 രൂപയാണ് ടിക്കറ്റ് വില. രണ്ടാം സമ്മാനമായി ആറ് പേർക്ക് ഓരോ കോടി രൂപ വീതം ലഭിക്കും.
മൂന്നാം സമ്മാനം 12 പേർക്ക് 10 ലക്ഷം രൂപ വീതം. അഞ്ച് ലക്ഷം വീതം 12 പേർക്ക്, ഒരു ലക്ഷം വീതം 108 പേർക്ക്, 5000, 3000, 2000, 1000 രൂപയുടെ സമ്മാനങ്ങൾ ഉൾപ്പെടെ 54,07,00,000 രൂപ സമ്മാനമായും 6,48,84,000 രൂപ ഏജന്റ് പ്രൈസായും വിതരണം ചെയ്യും.