Connect with us

Education

സ്കൂളുകള്‍ തുറക്കാന്‍ വിപുലമായ പദ്ധതി തയ്യാറാക്കുമന്ന് വിദ്യാഭ്യാസമന്ത്രി

Published

on

തിരുവനന്തപുരം: സ്കൂളുകള്‍ തുറക്കാന്‍ വിപുലമായ പദ്ധതി തയ്യാറാക്കുമന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ആരോഗ്യവകുപ്പുമായി ചേര്‍ന്നാണ് പദ്ധതി തയാറാക്കുന്നത്. മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. സുരക്ഷിതത്വം ഉറപ്പാക്കും. ക്ലാസുകള്‍ എങ്ങനെവേണമെന്ന് തീരുമാനിക്കും. അധ്യാപകസംഘടനകളുമായും ആലോചിക്കും. രക്ഷിതാക്കളുടെ ആശങ്ക അകറ്റുമെന്നും മന്ത്രി പറഞ്ഞു.
ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കും കുട്ടികൾ കൂടുതലുള്ള സ്കൂളുകളിൽ ക്ലാസുകൾ ക്രമീകരിക്കുക. കുട്ടികളുടെ എണ്ണം കൂടുതലുള്ള സ്കൂളുകളിലായിരിക്കും പ്രധാനമായും ഇത് നടപ്പിലാക്കുക. സമാന്തരമായി ഓൺലൈൻ ക്ലാസുകളും നടക്കും.

സ്കൂള്‍ തുറക്കുന്നതില്‍ തീരുമാനം വിദ്യാഭ്യാസവകുപ്പുമായി ആലോചിച്ചുതന്നെയാണ്. മറിച്ചുള്ള പ്രചാരണം വാസ്തവിരുദ്ധമെന്ന് മന്ത്രി പറഞ്ഞു. തീരുമാനങ്ങള്‍ പ്രഖ്യാപിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും വിദ്യാഭ്യാസമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

സ്കൂള്‍ തുറക്കുന്നത് രോഗം വ്യാപിപ്പിക്കില്ല. എസ്എസ്എല്‍സി പരീക്ഷ നടത്തിയപ്പോഴും ആശങ്കയുണ്ടായിരുന്നു. ഒന്നും സംഭവിച്ചില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Continue Reading