Connect with us

KERALA

കെ.കരുണാകരന് ശേഷം ആ അഭ്യാസം വഴങ്ങുന്നത് പിണറായി വിജയനെന്ന് കെ.മുരളീധരൻ

Published

on

തിരുവനന്തപുരം. ഏത് നിലപാടും സ്വീകരിക്കാൻ കഴിവുള്ളയാളാണ് പിണറായി വിജയനെന്ന് കെ.മുരളീധരൻ എം പി. ഏത് ജാതി മത സമവാക്യങ്ങളും ഒന്നിച്ച് കൊണ്ടുപോകാൻ പിണറായി വിജയന് കഴിയും. കെ.കരുണാകരന് ശേഷം ആ അഭ്യാസം വഴങ്ങുന്നത് പിണറായി വിജയനെന്ന് കെ.മുരളീധരൻ ചൂണ്ടിക്കാട്ടി.

എല്ലാ വിഭാഗങ്ങളേയും ഒരുമിച്ച് കൊണ്ടുപോയ കെ.കരുണാകരൻ്റെ ശൈലിയാണ് പിണറായിക്ക്. തിരുവനന്തപുരം ജില്ലാ കോൺ​ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു കെ മുരളീധരൻ. കോൺഗ്രസിൻ്റെ ഭരണഘടന തന്നെ സെമി കേഡർ ആണ്. എന്നാൽ പ്രത്യേക യോഗങ്ങൾ വിളിച്ചുള്ള സെമി കേഡർ അല്ല ഉദ്ദേശിക്കുന്നത്. സ്റ്റാൻ സ്വാമിയെ കൊന്നവരാണ് ഇപ്പോൾ പാലാ ബിഷപ്പിന് പിന്തുണ നൽകുന്നതെന്നും ബിജെപിക്ക് വളരാൻ സിപിഐഎം സഹായം ചെയ്യുകയാണെന്നും മുരളീധരൻ പറഞ്ഞു.

പാർട്ടിയ്ക്ക് പാർട്ട് ടൈം ജോലിക്കാരെ വേണ്ടെന്നും മുഴുവൻ സമയ പ്രവർത്തകരെ മതിയെന്നും കോൺ​ഗ്രസ് നേതാവ് കെ.മുരളീധരൻ പ്രതികരിച്ചു. അച്ചടക്കം താനുൾപ്പെടെ എല്ലാവർക്കും ബാധകമാണ്. ഇനി വിട്ടുവീഴ്ച ഇല്ല. ശീലങ്ങൾ മാറണം.

തെരഞ്ഞെടുപ്പ് വരുമ്പോൾ സ്ഥാനാർത്ഥിയെ പാര വയ്ക്കുന്ന ആളുകൾ പാർട്ടിക്ക് വേണ്ട.ആദർശത്തിന്റെ പേരിലല്ല ഇപ്പോൾ മൂന്നുേപർ പാർട്ടി വിട്ടത്. എ കെ ജി സെൻററിൽ സ്വീകരിക്കുന്ന തരത്തിൽ അവർ അധ:പതിച്ചു. ജി സുധാകരനെ പുറത്താൻ നോക്കുന്ന പാർട്ടിയിലേക്കാണ് അവർ പോയതെന്നും കെ മുരളീധരൻ‌ പറഞ്ഞു.

Continue Reading