Connect with us

Crime

റഷ്യയില്‍ സര്‍വകലാശാല ക്യാംപസിലുണ്ടായ വെടിവയ്പില്‍ എട്ടു പേര്‍ മരിച്ചു

Published

on

മോസ്‌കോ: റഷ്യയില്‍ സര്‍വകലാശാല ക്യാംപസിലുണ്ടായ വെടിവയ്പില്‍ എട്ടു പേര്‍ മരിച്ചു. വെടിവയ്പിൽ പത്തു പേര്‍ക്ക് പരുക്കേറ്റു. പേം സര്‍വകലാശാലയില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം. അജ്ഞാതനായ ഒരാള്‍ തോക്കുമായി വന്ന് തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നെന്ന് പേം സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി പ്രസ് സര്‍വീസ് അറിയിച്ചു. എത്ര പേര്‍ മരിച്ചെന്ന് യൂണിവേഴ്‌സിറ്റി വ്യക്തമാക്കിയിട്ടില്ല.എന്നാല്‍ എട്ടു പേര്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. അക്രമിയെ പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. ഇയാളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മരിച്ചത് വിദ്യാര്‍ഥികളാണോയെന്നും വ്യക്തമല്ല. വിദ്യാര്‍ഥികളും അധ്യാപകരും മറ്റ് ജീവനക്കാരും മുറികള്‍ക്കുള്ളില്‍ അടച്ചിരുന്നതിനാല്‍ കൂടുതല്‍ അത്യാഹിതം ഒഴിവായതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.

Continue Reading