Connect with us

Crime

തൊടുപുഴ സ്വദേശിനിയായ മെഡിക്കൽ വിദ്യാർത്ഥിനിയെ കാണാനില്ല. തലശ്ശേരി ക്കാരനൊപ്പം ഒളിച്ചോടിയെന്ന് സംശയം

Published

on


തലശേരി: തൊടുപുഴ സ്വദേശിനിയായ മെഡിക്കൽ വിദ്യാർത്ഥിനിയെ കാണാതായതായി പരാതി. തലശേരിയിലെ വസ്ത്ര വ്യാപാരിയുടെ മകനും ചിറക്കര കെ.ടി.പി മുക്കിലെ താമസക്കാരനുമായ യുവാവിനൊപ്പമാണ് പെൺകുട്ടി ഒളിച്ചോടിയതെന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു. കൂടുതൽ അന്വേഷണത്തിനായ് തൊടുപുഴ പോലീസും പെൺകുട്ടിയുടെ ബന്ധുക്കളും ഇന്നലെ തലശേരിയിലെത്തിയിട്ടുണ്ട്.
ഈ മാസം 10 തീയ്യതി മുതലാണ് പെൺകുട്ടിയെയും യുവാവിനെയും കാണാതായത്. ബൾഗേറിയയിൽ നാലാം വർഷ എം.ബി.ബി.എസിന് പഠിക്കുന്ന പെൺകുട്ടിയുടെ കുടുംബവും തലശേരി ക്കാരനായ യുവാവിന്റെ കുടുംബവും നേരത്തെ ഗൾഫിലായിരുന്നു. തൊട്ടടുത്ത ഫ്ലാറ്റുകളിൽ താമസിച്ചു വന്ന ഇരുവരുടേയും കുടുംബം തമ്മിൽ നല്ല സൗഹൃദത്തിലായിരുന്നു. ഈ ബ ന്ധം മുതലെടുത്താണ് പെൺകുട്ടിയെ യുവാവ് വലയിലാക്കിയതെന്ന് പെൺകുട്ടിയുടെ രക്ഷിതാക്കൾ പറഞ്ഞു. മാർ ജീൻ ഫ്രീ മാർക്കറ്റിൽ ജോലി ചെയ്യുന്ന യുവാവിന് സ്കൂൾ വിദ്യാഭ്യാസം മാത്രമേയുള്ളൂവെന്നും പെൺകുട്ടിയെ ചതിച്ച് തട്ടിക്കൊണ്ട് പോയതാണെന്നും മെഡിക്കൽ വിദ്യാർത്ഥിനിയുടെ രക്ഷിതാക്കൾ ആരോപിച്ചു. യുവാവിന്റെയും പെൺകുട്ടിയുടെയും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്ന് പോലീസ് പറഞ്ഞു തൊടുപുഴ പോലീസ് കേസ് രജിസ്ത്രർ ചെയ്തിട്ടുണ്ട്. തലശ്ശേരി പോലീസും ഇരുവരെയും കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.

Continue Reading