Crime
തിരുവന്തപുരത്ത് നിന്ന് പിടിയിലായ തീവ്രവാദ കേസ് പ്രതി ഷുഹൈബിനെ ഇന്ന് ബംഗളുരുവിലേക്ക് കൊണ്ട് പോകും

തിരുവനന്തപുരം: എന്‍.ഐ.എ. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റുചെയ്ത കണ്ണൂര്‍ കൊയ്യം സ്വദേശിയും ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകനുമായ ഷുഹൈബിനെ ഇന്ന് ബെംഗളൂരുവിലേക്ക് കൊണ്ടുപോകും.
2008 മുതല്‍ ബെംഗളൂരുവിലെ തീവ്രവാദ വിരുദ്ധ സേന അന്വേഷിക്കുന്ന പ്രതിയാണ് ഹുഹൈബ്. ബെംഗളൂരു സ്‌ഫോടനക്കേസിലെ 32-ാം പ്രതിയായ ഷുഹൈബിനെ കൊണ്ടുപോകാന്‍ അവിടെ നിന്ന് രണ്ട് ഉദ്യോഗസ്ഥര്‍ എത്തിയിട്ടുണ്ട്.
ഷുഹൈബിന്റെ കൂടെ എത്തിച്ച ഉത്തര്‍പ്രദേശ് ശരണ്‍പുര്‍ ദേവ്ബന്ദ് ഫുല്ല സ്വദേശിയും ലഷ്‌കറെ തൊയ്ബ പ്രവര്‍ത്തകനുമായ മുഹമ്മദ് ഗുല്‍നവാസിനെ ഡല്‍ഹിയിലേക്ക് കൊണ്ടുപോയി എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
ഇന്ന് രാവിലെയാണ് ഗുല്‍നവാസിനെ കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹി ഹവാല കേസിലെ പ്രതിയാണ് ഗുല്‍നവാസ്.
ഒന്നരവര്‍ഷമായി സൗദിയിലെ ജയിലിലായിരുന്ന ഇരുവരെയും അവിടെനിന്ന് നാടുകടത്തി ഇവിടെയെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവര്‍ക്കുമെതിരേ എന്‍.ഐ.എ. തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
തിങ്കളാഴ്ച വൈകീട്ട് ആറേകാലോടെയാണ് ഇവര്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ഇവരെ അറസ്റ്റുചെയ്യാന്‍ എന്‍.ഐ.എ. ദീര്‍ഘകാലമായി ശ്രമിച്ചുവരുകയായിരുന്നു