Crime
പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് മറുപടിയുമായി ഇന്ത്യ

ന്യൂഡൽഹി: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് മറുപടിയുമായി ഇന്ത്യ. ജമ്മു കാശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും, പാകിസ്ഥാൻ കൈയടക്കിവച്ചിരിക്കുന്ന മേഖലകളിൽ നിന്ന് ഒഴിഞ്ഞുപോകണമെന്നും ഇന്ത്യയുടെ യുഎന്നിലെ ഫസ്റ്റ് സെക്രട്ടറി സ്നേഹ ദുബെ പറഞ്ഞു. രാജ്യത്ത് ചില മാറ്റങ്ങൾ കൊണ്ടുവരാൻ ഉറച്ച്
‘ആദ്യമായല്ല പാകിസ്ഥാൻ പ്രധാനമന്ത്രി യുഎന്നിൽ എന്റെ രാജ്യത്തെ കുറ്റപ്പെടുത്താൻ ശ്രമിക്കുന്നത്. ഇന്ത്യയ്‌ക്കെതിരെ വ്യാജവും അപകീർത്തികരവുമായ പ്രസ്താവനകളാണ് നടത്തിയത്. ഭീകരവാദികൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാനാവുന്ന ഇടമെന്ന പരിതാപകരമായ പാക് സാഹചര്യങ്ങളെ കുറിച്ച് അദ്ദേഹം സംസാരിച്ചില്ല,’- സ്നേഹ ദുബെ വിമർശിച്ചു.
പാകിസ്ഥാൻ ഭീകരവാദത്തെ മഹത്വവത്കരിച്ച രാജ്യമാണെന്നും സ്‌നേഹ കുറ്റപ്പെടുത്തി. ഉസാമ ബിൻ ലാദന് അഭയം നൽകിയ രാജ്യമാണ് പാകിസ്ഥാൻ. കൊല്ലപ്പെട്ട ശേഷം ബിൻ ലാദനെ രക്തസാക്ഷിയാക്കി. അഫ്ഗാനിസ്ഥാനിൽ കലാപത്തിന് പാകിസ്ഥാൻ ശ്രമമുണ്ടായെന്ന് ദുബെകുറ്റപ്പെടുത്തി.