Connect with us

Crime

ലഖിംപുർ കർഷക പ്രതിഷേധത്തിനിടെ സമരക്കാർക്കുമേൽ വാഹനം ഓടിച്ചു കയറ്റുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടു

Published

on

ലഖ്നൗ: ലഖിംപുർ ഖേഡിയിൽ കർഷക പ്രതിഷേധത്തിനിടെ മുദ്രാവാക്യം വിളിച്ചു നീങ്ങുന്ന സമരക്കാർക്കുമേൽ വാഹനം ഓടിച്ചു കയറ്റുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടു. പ്രിയങ്ക ഗാന്ധി യാണ് ദൃശ്യങ്ങൾ ഉയർത്തിക്കാട്ടി മോദിക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചത്.
ഞായറാഴ്ച നടന്ന സംഭവത്തിലും തുടർന്നുണ്ടായ സംഘർഷത്തിലും നാല് കർഷകരടക്കം എട്ടുപേർ കൊല്ലപ്പെട്ടിരുന്നു.സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളുടെ ആധികാരികത പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സമരം ചെയ്യുന്ന കർഷകരുടെ പിന്നിലൂടെ എത്തിയ വാഹനം അവർക്കുമേൽ ഇടിച്ചുകയറുന്നത് 25 സെക്കൻഡ് ദൈർഘ്യമുള്ള ഒരു വീഡിയോയിൽ കാണാം. സംഭവസ്ഥലത്ത് ഉണ്ടായിരുന്നവർ നൽകിയ വിവരണങ്ങൾ ശരിവെക്കുന്നതാണ് വിഡിയോ ദൃശ്യങ്ങൾ.

പിന്നിലൂടെ എത്തിയ വാഹനം സമരക്കാർക്കുനേരെ ഇടിച്ചു കയറിയെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിഷ് മിശ്ര ഓടിച്ച വാഹനമാണ് പ്രക്ഷോഭകർക്കുനേരെ പാഞ്ഞുകയറിയത് എന്നാണ് സമരക്കാർ ആരോപിക്കുന്നത്. എന്നാൽ കേന്ദ്രമന്ത്രിയും മകനും ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്. സംഭവ സ്ഥലത്തുപോലും ഇല്ലായിരുന്നുവെന്നാണ് ഇവർ അവകാശപ്പെടുന്നത്. എന്നാൽ ആശിഷിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്

Continue Reading