Crime
ലഹരിമരുന്നുകേസില്‍ ആര്യന്‍ ഖാന് ജാമ്യമില്ല

മുംബൈ: ലഹരിമരുന്നുകേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന് ജാമ്യമില്ല. വിശദമായി ചോദ്യം ചെയ്യണമെന്ന എന്‍സിബിയുടെ വാദം കോടതി ശരിവച്ച് കസ്റ്റഡിയില്‍ വിടുകയായിരുന്നു. ലഹരി മരുന്നു പിടിച്ചെടുക്കാതെ കസ്റ്റഡിയില്‍ വയ്ക്കുന്നതെന്തിനെന്നുള്ള ചോദ്യം ആര്യന്‍റെ അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിച്ചിരുന്നു. ഇതേ തുടർന്നാണ് ജാമ്യാപേക്ഷ കോടതി തള്ളിയത്.ബുധനാഴ്ച രാത്രി ബാന്ദ്രയില്‍നിന്ന് ലഹരിമരുന്നുമായി വിദേശ പൗരനെ എന്‍സിബി അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്ക് ആര്യനും സുഹൃത്തുക്കളുമായി ബന്ധമുണ്ടോ എന്നു എന്‍സിബി പരിശോധിച്ചു വരികയാണ്.ഒക്‌ടോബർ 3 ന് മുംബൈയില്‍നിന്നു ഗോവയിലേക്കു പുറപ്പെട്ട കോര്‍ഡിലിയ എന്ന കപ്പലിലായിരുന്നു ലഹരിവേട്ട നടന്നത്.