Crime
സ്വപ്ന സുരേഷിനെതിരായ കോഫേപോസ ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സ്വർണകടത്ത് പ്രതി സ്വപ്ന സുരേഷിനെതിരായ കോഫേപോസ റദ്ദാക്കി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്രേതാണ് ഉത്തരവ്. സ്വപ്ന സുരേഷിന്റെ അമ്മ സമർപ്പിച്ച ഹർജിയിൽ വാദം കേട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, സ്വപ്ന സുരേഷിനു മേൽ കോഫേപോസ ചുമത്തിയത് മതിയായ കാരണമില്ലാതെയെന്ന് നിരീക്ഷിച്ചു.ഖാദി വിൽപനയും ചരിത്രരചനയും ഒരുമിച്ചു നടത്താൻ പ്രയാസമാണ്, ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ലെന്ന് ചെറിയാൻ ഫിലിപ്പ്
ഞായറാഴ്ച സ്വപ്ന സുരേഷിന്റെ കരുതൽ തടങ്കൽ ഒരു വർഷം പൂർത്തിയാകുകയാണ്. കോഫെപോസ റദ്ദാക്കപ്പെട്ടെങ്കിലും സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻ ഐ എയുടെ കേസിൽ ഇതു വരെ ജാമ്യം ലഭിക്കാത്തതിനാൽ സ്വപ്നക്ക് ജയിലിൽ തുടരേണ്ടി വരും.നേരത്തെ സ്വപ്നക്കെിരെ ചുമത്തിയ കോഫെപോസ നിയമവിധേയമല്ലെന്ന് കോടതി കണ്ടെത്തി.