Crime
മണിപ്പൂരില്‍ ഭീകരമാക്രമണത്തില്‍ എട്ടുവയസുകാരനുള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു

ഡൽഹി:മണിപ്പൂരില്‍ ഭീകരമാക്രമണത്തില്‍ എട്ടുവയസുകാരനുള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മണിപ്പൂരിലെ കാങ്‌പോക്പി ജില്ലയിലാണ് ഭീകരാക്രമണമുണ്ടായത്. മരിച്ച അഞ്ചുപേരും നാട്ടുകാരാണെന്നാണ് വിവരം.
ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ട് ഭീകരരുടെ മൃതദേഹം സംസ്‌കരിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. കുകി നാഷണല്‍ ലിബറല്‍ ആര്‍മി എന്ന വിഘടനവാദി സംഘടനയാണ് ആക്രമണം നടത്തിയത്. പ്രദേശത്ത് സുരക്ഷാസേന തെരച്ചില്‍ ഊര്‍ജിതമാക്കി.