HEALTH
രാജ്യം വാക്‌സിനേഷൻ ‘നൂറ് കോടി കടന്നു

ഡൽഹി: ചരിത്ര നേട്ടവുമായ് ഇന്ത്യ .100 കോടി വാക്സിൻ നൽകിയാണ് നേട്ടം കൈവരിച്ചത്. ചൈനക്ക് ശേഷം നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ രാജ്യമാണ്. ചരിത്രനേട്ടം കൈവരിച്ചത് 275 ദിവസങ്ങള്‍ കൊണ്ട് .ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ യജ്ഞം എന്ന വിശേഷണത്തോടെ തുടങ്ങിയ ഇന്ത്യയുടെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഒൻപത് മാസങ്ങൾ പിന്നിടുമ്പോൾ ഒരു വലിയ നാഴികകല്ല് പിന്നിടുകയാണ് രാജ്യം. ഇന്ന് രാവിലെ 9.47-ഓടെ രാജ്യത്ത് നൽകിയ വാക്സിൻ ഡോസുകളുടെ എണ്ണം 100 കോടി പൂർത്തിയാക്കി. ചൈനയ്ക്ക് ശേഷം നൂറ് കോടി വാക്സിനേഷൻ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഈ നേട്ടം ആഘോഷിക്കുന്നതിനായി കേന്ദ്ര സർക്കാർ വലിയ ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
വ്യാഴാഴ്ച രാവിലെ 9.47നാണ് രാജ്യത്ത് ഇതുവരെയുള്ള പ്രതിരോധ കുത്തിവെയ്പുകളുടെ എണ്ണം 100 കോടി കഴിഞ്ഞതായി കോവിൻ പോർട്ടലിൽ രേഖപ്പെടുത്തിയത്.