KERALA
ടി എം സാവാൻ കുട്ടിയുടെ ജീവിതം പുതു തലമുറ മാതൃകയാക്കണം: ജസ്റ്റിസ് എം മുഹമ്മദ് മുഷ്താഖ്

തലശ്ശേരി: ജീവിതം സമൂഹത്തിനും സമുദായത്തിനും വേണ്ടി ഉഴിഞ്ഞുവെച്ച ആദിത്യ മര്യാതയുടെ നേർക്കാഴ്ചയാണ് ടി എം സാവാൻ കുട്ടി സാഹിബെന്നും അദ്ദേഹത്തിൻ്റെ ജീവിതം പുതുതലമുറ മാതൃകയാക്കണമെന്നും
ടി.എം.സാവാൻ കുട്ടിയുടെ ജീവിത ദർശനം പുസ്തക പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ് . സമുദായത്തെ സാംസ്കാരികമായും വിദ്യാഭ്യാസ പരമായും ഔന്നിത്യത്തിന് വേണ്ടി പ്രയത്നിച്ച വലിയ മനുഷ്യനാണ് സാവാൻ കുട്ടിയെന്നും അദ്ദെഹത്തിൻ്റെ പേരിൽ വർഷങ്ങൾക്ക് ശേഷം പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിൻ്റെ പ്രകാശനം നിർവ്വഹിക്കാൻ സാധിച്ചതിൽ അതിയായ ചാരിത്യാർത്ഥ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തി തന്നെ സംഘടനയും സംഘടനതന്നെ വ്യക്തികളും ആകുന്ന ഈ വർത്തമാനകാലത്ത് ആത്മാർത്ഥമായി സമൂഹത്തെ സേവിച്ച സവാൻ കുട്ടിയെ സമൂഹം എന്നും ഓർമ്മിക്കപെടുമെന്നും അദ്ദേഹം കൂടി ചേർത്തു
പ്രസിദ്ധീകരണ സമിതി ചെയർമാൻ അഡ്വ.പി.വി.സൈനുദ്ദീൻ അധ്യക്ഷനായി ‘സി.കെ.പി.ഷാനവാസ് സ്വാഗതം പറഞ്ഞു. എഡിറ്റർ സി.വി.ശ്രീജിത്ത് പുസ്തക പരിചയം നടത്തി.
മുൻ മനോരമ റസിഡൻറ് എഡിറ്റർ കെ.അബൂബക്കർ ,പ്രെഫ.ടി.എം.അബ്ദു റഹ് മാൻ, പ്രെഫ. എ.പി.സുബൈർ,dr സിഎം അബൂബക്കർ, പ്രൊഫസർ ഇസ്മായിൽ,ചൂര്യായി ചന്ദ്രൻ മാസ്റ്റർ, സി.കെ.പി.അബ്ദു റഹ് മാൻ കേയി ,സി.കെ.പി.മുഹമ്മദ് റയീസ് എന്നിവർ പ്രസംഗിച്ചു ഡിസൈൻ പബ്ലിക്കേഷൻസ് ആണ് പുസ്തകം പുറത്തിറക്കിയത്.