Connect with us

KERALA

മുല്ലപ്പെരിയാറിൽ മരം മുറിക്കാൻ അനുമതി നൽകിയത് സർക്കാർ അറിവോടെയല്ലെന്ന് വനംമന്ത്രി

Published

on


തിരുവനന്തപുരം :മുല്ലപ്പെരിയാറിൽ മരം മുറിക്കാൻ അനുമതി നൽകിയത് സർക്കാർ അറിവോടെയല്ലെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. ബേബി ഡാമിലെ 15 മരങ്ങൾ മുറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് അനുമതി നൽകിയില്ല. ഉദ്യോഗസ്ഥ തലത്തിൽ മാത്രം തീരുമാനമെടുക്കേണ്ട വിഷയമല്ല ഇതെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അനുമതി നൽകിയത് വീഴ്ചയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താനറിയാതെ 15 മരങ്ങൾ മുറിക്കുന്നതിന് അനുമതി നൽകിയ സംഭവത്തിൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് & ചീഫ് വൈൽഡ് ലൈഫ് വാർഡനോട് മന്ത്രി എ.കെ.ശശീന്ദ്രൻ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്. തമിഴ്നാട് ജലവിഭവവകുപ്പ് മന്ത്രി എസ് ദുരൈമുരുഗനും സംഘവും മുല്ലപ്പെരിയാർ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മരങ്ങൾ മുറിച്ച് നീക്കാനുള്ള വിവാദ അനുമതി കേരളം തമിഴ്നാടിന് നൽകുന്നത്.

മരങ്ങൾ വെട്ടുന്നതോടെ തമിഴ്നാട് ബേബി ഡാം ബലപ്പെടുത്താനുള്ള പണി തുടങ്ങും. ഇതിന് ശേഷം മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കാനാണ് നീക്കം. മുല്ലപ്പെരിയാർ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്ന് ദുരൈമുരുഗൻ അറിയിച്ചിരുന്നു.

Continue Reading