KERALA
ജി.സുധാകരന് പിന്തുണയുമായി വെള്ളാപ്പള്ളി

ആലപ്പുഴ: സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി.സുധാകരന് പിന്തുണയുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. സുധാകരനെ പോലെ അംഗീകാരമുള്ളവർ ആലപ്പുഴയിലില്ലെന്നും സുധാകരൻ നല്ല സംഘാടകനാണെന്നും നല്ല മന്ത്രിയുമായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ മുഖം നോക്കാതെ നടപടിയെടുക്കുന്നതാണ് രീതി. അതാണ് സുധാകരനെതിരെ നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മണ്ഡലത്തിലെ തെരഞ്ഞെടുപ്പു പ്രചാരണ വീഴ്ചയെ തുടർന്നാണ് പാർട്ടി ജി.സുധാകരനെ പരസ്യമായി ശാസിച്ചത്. ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സമിതിയാണു സുധാകരനെതിരേ നടപടിയെടുത്തത്.