Connect with us

Crime

ലഖിംപൂരില്‍ ആശിഷ് മിശ്രയുടെ തോക്കില്‍ നിന്ന് വെടിയുതിര്‍യി റിപ്പോർട്ട്

Published

on

ലഖ്‌നൗ: ലഖിംപൂര്‍ കൂട്ടക്കൊലക്കേസില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയ്ക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ആശിഷ് മിശ്രയുടെ തോക്കില്‍ നിന്ന് വെടിയുതിര്‍ത്തിട്ടുണ്ടെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത്.

വാഹനമിടിച്ച് കൊലപ്പെടുത്തിയതിന് പുറമെ കര്‍ഷകര്‍ക്കുനേരേ ആശിഷ് മിശ്ര വെടിവെച്ചുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനെ സാധൂകരിക്കുന്ന തെളിവുകളാണ് പുറത്തുവന്നത്.

പ്രതികളായ ആശിഷ് മിശ്രയുടെയും അങ്കിത് ദാസിന്റെയും ലൈസന്‍സുള്ള തോക്കുകളില്‍നിന്ന് വെടിയുതിര്‍ത്തിരുന്നുവെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.

കര്‍ഷകരെ വാഹനമിടിച്ചുകൊലപ്പെടുത്തുന്ന സമയത്ത് ആശിഷ് മിശ്രയും കൂട്ടാളികളും കര്‍ഷകര്‍ക്കുനേരേ വെടിവച്ചതായി ആദ്യം മുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതോടെയാണ് ആശിഷ് മിശ്രയുടെയും അങ്കിത് ദാസിന്റെയും ലൈസന്‍സുള്ള ആയുധങ്ങള്‍ ലഖിംപൂര്‍ ഖേരി പൊലിസ് പിടിച്ചെടുത്തത്.

Continue Reading