Crime
മോൻ സൻ കേസിൽ അന്വേഷണവുമായ് ഇ.ഡി

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ അന്വേഷണവുമായ് ഇ.ഡി. മൊഴി നൽകാനായി ഹാജരാകാൻ യാക്കൂബ് ഉൾപ്പെടെയുള്ള പരാതിക്കാർക്ക് നോട്ടിസ് അയച്ചു. ഇ ഡിയുടെ ഇടപെടലിന് പിന്നിൽ നിക്ഷിപ്ത താത്പര്യങ്ങളെന്ന് സർക്കാർ ഹൈക്കോടതിയിൽ ആരോപിച്ചിരുന്നു. . ഇ ഡിയുടെ കത്തിന് ക്രൈം ബ്രാഞ്ച് ഇതുവരെ മറുപടി നൽകിയിട്ടില്ല.
അതിനിടെ പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കലിനെതിരെയുള്ള പോക്സോ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയതിന് വിദേശ മലയാളിയായ അനിത പുല്ലയിലിനെതിരെ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തു. ചാനൽ ചർച്ചയ്ക്കിടെ അനിത ഇരയുടെ പേര് വെളിപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ അനിതയുടെ മൊഴി എടുക്കും. മോൻസൻ മാവുങ്കലിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ പരിചയപ്പെടുത്തിയതടക്കമുള്ള കാര്യങ്ങളിൽ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം നേരിടുകയാണ് അനിത.