Crime
കൊട്ടിയൂർ ബലാൽസംഘകേസിൽ റോബിൻ വടക്കുംഞ്ചേരിയുടെ ശിക്ഷ 10 വർഷമായി കുറച്ചു

കൊച്ചി :കൊട്ടിയൂർ ബലാൽസംഘകേസിൽ റോബിൻ വടക്കുംഞ്ചേരിയുടെ ശിക്ഷ 10 വർഷമായി ഹൈക്കോടതി കുറച്ചു . നേരത്തെ തലശേരി പോക്സോ കോടതി പ്രതിക്ക് 20 വർഷം തടവും പത്ത് ലക്ഷം രൂപ പിഴയുമാണ് വിധിച്ചിരുന്നത്. എന്നാൽ പ്രതിയുടെ അപ്പീൽ പരിഗണിച്ച ഹൈക്കോടതി 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയുമായി കുറക്കുകയായിരുന്നു സ്ഥാപനത്തിൽ വെച്ച് ബലാൽസംഘം ചെയ്തെന്ന വകുപ്പ് നിലനിൽക്കില്ലെന്ന് കണ്ടാണ് ശിക്ഷ 10 വർഷമാക്കി കുറച്ച്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പള്ളിമേടയിൽ വെച്ച് ബലാൽസംഘം ചെയ്ത് ഗർഭിണിയാക്കിയെന്നായിരുന്നു കേസ്. വിചാരണക്കിടെ പീഡനത്തിന് ഇരയായ പെൺകുട്ടിയും കുടുംബവും കൂറുമാറിയിരുന്നു പ്രൊസിക്യൂഷൻ സാഹചര്യ തെളിവുകൾ നിരത്തിയായിരുന്നു പ്രതിക്ക് 20 വർഷം ശിക്ഷ വാങ്ങി നൽകിയിരുന്നത്.