Crime
സന്ദീപ്കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികള്‍ പിടിയില്‍. പിടിയിലായവരിൽ കണ്ണൂര്‍ സ്വദേശിയും

പത്തനംതിട്ട: തിരുവല്ല പെരിങ്ങര സിപിഎം ലോക്കല്‍ സെക്രട്ടറി പി.ബി.സന്ദീപ്കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികള്‍ പിടിയില്‍. പെരിങ്ങര സ്വദേശികളായ ജിഷ്ണു, നന്ദു, പ്രമോദ് എന്നിവരും കണ്ണൂര്‍ സ്വദേശി മുഹമ്മദ് ഫൈസലുമാണ് പിടിയിലായത്. ജിഷ്ണു യുവമോര്‍ച്ചയുടെ മുന്‍ ഭാരവാഹിയാണ്. പ്രതി ജിഷ്ണു മുഹമ്മദ് ഫൈസലിനെ ജയിലില്‍ വച്ചാണ് പരിചയപ്പെട്ടത്.
വ്യക്തി വിരോധമാണ് കൊലയ്ക്കു പിന്നിലെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊലയ്ക്കു പിന്നിലെന്നു സിപിഎം ആരോപിച്ചിരുന്നെങ്കിലും മറ്റ് പ്രതികള്‍ക്ക് ആര്‍എസ്എസ് ബന്ധമില്ല. ഒരാള്‍ കൂടിയാണ് ഇനി പിടിയിലാകാനുള്ളത്.
ഗുണ്ടാ സംഘങ്ങളില്‍പ്പെട്ടവരാണ് പിടിയിലായവരെല്ലാം. നേരത്തെ ജയിലിലും കിടന്നിട്ടുണ്ട്. ഇന്നലെ രാത്രി 8ന് ആണ് സന്ദിപിനെ ബൈക്കിലെത്തിയ സംഘം നടുറോഡില്‍ തടഞ്ഞു നിര്‍ത്തി വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്.