Connect with us

Education

വാക്‌സിനെടുക്കാത്ത അധ്യാപകരുടെ പേരു വിവരങ്ങൾ പുറത്തുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രി

Published

on


തിരുവനന്തപുരം : കൊവിഡ് വാക്‌സിനെടുക്കാത്ത അധ്യാപകരുടെ കണക്കുകളും പേരു വിവരങ്ങളും പുറത്തുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി . ഇവർ ആരൊക്കെയാണെന്ന് സമൂഹം അറിയട്ടെ എന്നും മന്ത്രി പറഞ്ഞു. വാക്‌സിനെടുക്കാത്തവര്‍ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കുമെന്നും ശിവന്‍കുട്ടി മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

ഇന്ന് ഉച്ചയോടുകൂടി വിവരം പുറത്തുവിടുമെന്നാണ് മന്ത്രി അറിയിച്ചത്. കൂടാതെ വാക്സിൻ എടുക്കാത്ത ചില അധ്യാപകർ സ്കൂളിൽ വരുന്നുണ്ടെന്നും ഈ നടപടി പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. അയ്യായിരത്തോളം അധ്യാപകര്‍ വാക്‌സീന്‍ എടുത്തിട്ടില്ലെന്ന നേരത്തെ വിദ്യാഭ്യാസ മന്ത്രി അറയിച്ചിരുന്നു.

Continue Reading