Crime
സന്ദീപിന്റെ കുടുംബത്തിന്റെ ഉത്തരവാദിത്തം സിപിഐഎം ഏറ്റെടുക്കുമെന്ന് കോടിയേരി

പത്തനംതിട്ട:സന്ദീപിന്‍റേത് ആർഎസ്എസ് നടത്തിയ ആസൂത്രിത കൊലപാതകമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊലപാതകം വ്യക്തി വിരോധം മൂലമെന്ന് പൊലീസ് പറഞ്ഞതായി അറിയില്ല. പിന്നില്‍ ബിജെപി–ആര്‍എസ്എസ് നേതൃത്വമാണ്. പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തും.
സന്ദീപിന്റെ കുടുംബത്തിന്റെ ഉത്തരവാദിത്തം സിപിഐഎം ഏറ്റെടുക്കും. കുടുംബത്തെ സിപിഐഎം സംരക്ഷിക്കും. ഭാര്യ സുനിതയ്ക്ക് സ്ഥിരം ജോലി ഉറപ്പാക്കും. മകളുടെ പഠനത്തിന് സാമ്പത്തിക സഹായം ഉറപ്പാക്കും.
കുട്ടികളുടെ പഠിത്തവും സിപിഐഎം ജില്ലാ നേതൃത്വം ഏറ്റെടുക്കും. അക്രമരാഷ്ട്രീയം ആർഎസ്എസ് ഉപേക്ഷിക്കണം.സമാധാനത്തിന്‍റെ പാതയാണ് സിപിഐഎം പിന്തുടരുന്നത്. അത് ദൗര്‍ബല്യമായി കണ്ടാല്‍ ജനങ്ങള്‍ പ്രതിരോധിക്കുമെന്നും കോടിയേരി പറഞ്ഞു