KERALA
ഇന്ദിരാഗാന്ധി ആശുപത്രി തെരഞ്ഞെടുപ്പ്: മമ്പറം ദിവാകരന്റെ പാനല്‍ തോറ്റു

തലശ്ശേരി-ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക ഗ്രൂപ്പിന് ജയം.കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ നിലവിലെ ആശുപത്രി ചെയര്‍മാന്‍ കൂടിയായ മമ്പറം ദിവാകരന്‍ നേതൃത്വം നല്‍കിയ ഗ്രൂപ്പ് പരാജയപ്പെട്ടു. ഡി.സി.സി നേതൃത്വം നല്‍കിയ കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരന്റെ അനുഗ്രഹാശിസുകളോടെ മത്സരിച്ച പാനലാണ് വിജയം കണ്ടത്. അത്യന്തം വീറും വാശിയും നിറഞ്ഞ തെരഞ്ഞെടുപ്പില്‍ 1700 ഓളം പേര്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത.്