KERALA
ഇന്ദിരാഗാന്ധി ആശുപത്രി: കെ.പി സാജു പ്രസിഡണ്ട്.കണ്ടോത്ത് ഗോപി വൈസ്.പ്രസിഡണ്ട്

തലശ്ശേരി: തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ പുതിയ പ്രസിഡണ്ടായി കെ.പി സാജുവിനെയും വൈസ്.പ്രസിഡണ്ടായി കണ്ടോത്ത് ഗോപിയെയും തെരഞ്ഞെടുത്തു. ഇന്ന് കാലത്ത് ചേര്‍ന്ന് ആശുപത്രിയില്‍ ചേര്‍ന്ന പുതിയ ഡയറക്ടര്‍മാരുടെ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഇന്നലെ നടന്ന വാശിയേറിയ തെരഞ്ഞെടുപ്പില്‍ 12 സീറ്റിലും കോണ്‍ഗ്രസിലെ ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ വന്‍ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട സാജു കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരന്‍ മന്ത്രിയായിരുന്നപ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫംഗമായി പ്രവര്‍ത്തിച്ചിരുന്നു.