KERALA
കണ്ണൂർ സർവകലാശാല ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധം അക്രമാസക്തമായി

കണ്ണൂർ: വൈസ് ചാൻസലറെ പുറത്താക്കണമെന്നാവശ്യപ്പെട്ട്
കണ്ണൂർ സർവകലാശാല ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാർക്ക് നേരെ പോലീസ് അഞ്ച് തവണജലപീരങ്കി പ്രയോഗിച്ചു.
യൂത്ത് കോൺഗ്രസ് മാർച്ച് പോലീസ് സർവകലാശാലയുടെ പ്രധാന കവാടത്തിന് മുന്നിൽ ബാരിക്കേഡ് കെട്ടി തടഞ്ഞു. നിയമന വിവാദത്തിൽ വിസി പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ പ്രതികരണത്തിന് തയ്യാറായിട്ടില്ല. സർവകലാശാല കവാടത്തിന് മുന്നിൽ ‘പിണറായി വക കമ്മ്യൂണിസ്റ്റ് പാഠശാല’ എന്നെഴുതിയ ബാനർ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്ഥാപിച്ചു. പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിച്ചാർജ് നടത്തിയതിനെ തുടർന്ന് ഒരാൾക്ക് പരിക്കേറ്റു.