തിരുവനന്തപുരം: കേരളത്തിൽ ഉത്രാടദിനത്തിൽ വിറ്റത് റെക്കോർഡ് മദ്യം. 117 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. കൊല്ലം ആശ്രാമം ഔട്ട്ലറ്റിലാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്.കൊല്ലം ആശ്രാമം ഔട്ട്ലറ്റിൽ മാത്രം വിറ്റത് 1.6 കോടി രൂപയുടെ മദ്യമാണ്....
പത്തനംതിട്ട : അടൂരിൽ രണ്ടര കിലോയോളം കഞ്ചാവുമായി സി.പി.ഐ നേതാവ് അറസ്റ്റിൽ . എഐവൈഫ് ജില്ലാ കമ്മിറ്റിയംഗവും സിപിഐ കൊടുമൺ ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറിയുമായ ജിതിൻ മോഹനനാണ് എക്സൈസിന്റെ പിടിയിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന കൊടുമൺ സ്വദേശിയായ അനന്തു...
തൃശ്ശൂര്‍: തെരുവുനായയുടെ ആക്രമണം ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ സ്കൂട്ടറില്‍നിന്ന് വീണ് ഭിന്നശേഷിക്കാരിയായ യുവതിക്ക് പരിക്കേറ്റു. തൃശ്ശൂര്‍ തിപ്പിലശ്ശേരി സ്വദേശി ഷൈനയ്ക്കാണ് പരിക്കേറ്റത്. ഇവരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കഴിഞ്ഞദിവസം വൈകിട്ടായിരുന്നു സംഭവം. ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെയാണ് ഷൈനയെ...
ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയന് ചെന്നൈയിലെത്തി. അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിച്ചു. ഇന്ന് രാവിലെയാണ് മുഖ്യമന്ത്രി ചെന്നൈയിലെത്തിയത്. തുടർന്ന് അദ്ദേഹം അപ്പോളോ ആശുപത്രിയിലെത്തി കോടിയേരിയെ കണ്ടു. കോടിയേരിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നതിനിടയിലാണ്...
കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. കലൂര്‍ സ്റ്റേഡിയം മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയുള്ള കൊച്ചി മെട്രോയാണ് നീട്ടാന്‍ അനുമതി ലഭിച്ചിരിക്കുന്നത്. പ്രധാനമന്ത്രി സെപ്റ്റംബര്‍ ഒന്നിന് കേരളത്തിലെത്തിയപ്പോള്‍ രണ്ടാംഘട്ടത്തിന്റെ ശിലാസ്ഥാപനം നടത്തിയിരുന്നു. കലൂര്‍ ജവാഹര്‍ലാല്‍...
കൊച്ചി: ഫോർട്ട് കൊച്ചിയിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ് വെടിയേറ്റത്. ഇയാളുടെ ചെവിക്കാണ് പരിക്ക്. ഫോർട്ട് കൊച്ചിയിൽ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവെയാണ് വെടിയേറ്റതെന്നാണ് സൂചനസെബാസ്റ്റ്യനെ മറ്റു മത്സ്യത്തൊഴിലാളികൾ ചേർന്ന് ഗൗതം ആശുപത്രിയിൽ...
അഞ്ചു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത കൊച്ചി . കേരളത്തില്‍ അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 24 മണിക്കൂറിനുളില്‍ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാത ചുഴി...
കൊച്ചി :ദളിത്ചിന്തക രേഖാരാജിന്റെ നിയമനം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ എംജി സർവകലാശാലയും രേഖാരാജും സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കി. സ്കൂൾ ഓഫ് ഗാന്ധിയന്‍ തോട്സ് ആന്റ് ഡവലപ്മെന്റ് സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രൊഫസറായുള്ള രേഖാ രാജിന്റെ നിയമനം...
തൃശൂർ: രണ്ടാം ക്ലാസുകാരൻ ട്രെയിൻ തട്ടി മരിച്ചു. തൃശൂർ മുള്ളുർക്കര വണ്ടിപ്പറമ്പിൽ കുമുള്ളംപറമ്പിൽ ഫൈസലിന്റെ മകൻ മുഹമ്മദ് റിസ്വാനാണ് മേമു ട്രെയിൻ തട്ടി മരിച്ചത്. പള്ളിയിൽ നിന്ന് മദ്രസ കഴിഞ്ഞ് വീട്ടിലേക്ക് വരും വഴി റെയിൽവേ...
കോട്ടയം: പെരുനാട്ടില്‍ പേ വിഷബാധയേറ്റു മരിച്ച 12 വയസുകാരി അഭിരാമിയുടെ സംസ്കാരം ഇന്ന് . രാവിലെ 11 മണിക്ക് വീട്ടുവളപ്പിലാണ് ചടങ്ങുകള്‍ . ഓഗസ്റ്റ് 13 ന് നായയുടെ കടിയേറ്റ അഭിരാമി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ...