Connect with us

HEALTH

ഇന്റർനാഷണൽ ഒഫ്താൽമോളജി ക്വിസ് ചാമ്പ്യൻഷിപ്പിൽ കേരളത്തിൽ നിന്നുള്ള നേത്രരോഗ വിദഗ്ധർ ഉൾപ്പെട്ട ഇന്ത്യൻ ടീം ജേതാക്കളായി

Published

on


തിരുവനന്തപുരം : .ഈ മാസം 17ന്  നടന്ന സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഒഫ്താൽമോളജി ക്വിസ് ചാമ്പ്യൻഷിപ്പിൽ കേരളത്തിൽ നിന്നുള്ള നേത്രരോഗ വിദഗ്ധർ ഉൾപ്പെട്ട ഇന്ത്യൻ ടീം ജേതാക്കളായി. കേരള സൊസൈറ്റി ഓഫ് ഒഫ്താൽമിക് സർജൻസ്  (കെ എസ് ഒ എസ് )സയന്റിഫിക് കമ്മിറ്റി ചെയർമാൻ ശ്രീനി എടക്ലോൺ ആയിരുന്നു ടീമിന്റെ ക്യാപ്റ്റൻ. കെഎസ്ഒഎസിന്റെ തൊപ്പിയിലെ മറ്റൊരു തൂവലാണിത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തമ്മിലുള്ള മത്സരത്തിൽ വിജയിച്ചാണ് കേരളത്തിൽ നിന്നുള്ള ടീമിനെ ഇന്ത്യയെ പ്രതിനിധീകരിക്കാൻ തിരഞ്ഞെടുത്തത് . തലശേരി കോം ട്രസ്റ്റ് കണ്ണാശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ശ്രീനി എടക്ലോൺ, ഡോ ഗോപാൽ എസ് പിള്ള, ഡോ ,മരിയൻ പോളി, ഡോ. പ്രശോബ് മോഹൻ എന്നിവരായിരുന്നു ടീമംഗങ്ങൾ.

Continue Reading