KERALA
രാഷ്ട്രപതിയുടെ തിരുവനന്തപുരം സന്ദർശനത്തിനിടെ വൻ സുരക്ഷാ വീഴ്‌ച
തിരുവനന്തപുരം: രാഷ്ട്രപതിയുടെ തിരുവനന്തപുരം സന്ദർശനത്തിനിടെ വൻ സുരക്ഷാ വീഴ്‌ച. മേയർ ആര്യാ രാജേന്ദ്രേന്റെ കാറാണ് മുന്നറിയിപ്പില്ലാതെ വാഹനവ്യൂഹത്തിലേക്ക് കയറ്റിയതാണ് കാരണം. വിമാനത്താവളത്തിൽ നിന്ന് പൂജപ്പുരയിലേക്കുള്ള യാത്രയ്‌ക്കിടെയായിരുന്നു സംഭവം.
തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് മുതൽ ജനറൽ ആശുപത്രി വരെയുള്ള ഭാഗത്താണ് രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് മേയറുടെ വാഹനം കയറ്റാൻ ശ്രമിക്കുകയായിരുന്നു ജനറൽ ആശുപത്രിയിലേക്ക് എത്തിയപ്പോൾ എട്ടാമത്തെ വാഹനത്തിനിടയിലേക്ക് മേയറുടെ കാർ കയറ്റുകയായിരുന്നു. അതോടെ പുറകിലുണ്ടായിരുന്ന വാഹനങ്ങൾ പെട്ടെന്ന് ബ്രേക്കിടേണ്ടി വന്നു.ആകെ 14 വാഹനങ്ങളാണ് രാഷ്ട്രപതിയ്‌ക്ക് അകമ്പടി പോകുന്നത്. തല നാരിഴയ്ക്കാണ് അപകടം ഒഴിഞ്ഞതെന്ന് പൊലീസും കേന്ദ്ര ഇന്റലിജൻസ് വിഭാഗവും പറയുന്നു. മേയറുടെ വാഹനം ഇടയ്‌ക്ക് കയറ്റിയതോടെ അതിന് പുറകിലായി ഫയർഫോഴ്സും ആംബുലൻസുമുൾപ്പെടെയുള്ള മറ്റു വാഹനങ്ങൾ പെട്ട് പോയി. രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിൽ നിശ്ചയിച്ച വാഹനമല്ലാതെ എത്ര വലിയ വി.ഐ.പിക്കും പ്രവേശനമില്ലെന്നിരിക്കെയാണ് മേയറുടെ വാഹനം കയറ്റിയത്.
