HEALTH
നീതി അയോഗിൻ്റെ ദേശീയ ആരോഗ്യ സൂചികയില്‍ കേരളം വീണ്ടും ഒന്നാമത്

ന്യൂഡല്‍ഹി : നീതി അയോഗിൻ്റെ ദേശീയ ആരോഗ്യ സൂചികയില്‍ കേരളം വീണ്ടും ഒന്നാമത്. 2019-20 വര്‍ഷത്തെ ആരോഗ്യ സൂചികയുടെ കണക്കു പ്രകാരമാണ് കേരളത്തെ വീണ്ടും ഒന്നാമതായി തിരഞ്ഞെടുത്തിരിക്കുന്നത്. 82.2 പോയിന്റാണ് കേരളത്തിനുള്ളത്. അയൽ സംസ്ഥാനമായ തമിഴ്നാടാണ് രണ്ടാം സ്ഥാനത്തുള്ളത്. കൂടാതെ തെലുങ്കാന മൂന്നാം സ്ഥാനവും, ആന്ധ്രപ്രദേശ് നാലാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്.
കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും ഉത്തര്‍പ്രദേശാണ് ഏറ്റവും പുറകിൽ. 30.57 പോയിന്റ് മൊത്തം ആരോഗ്യ സൂചികയില്‍ യുപിക്ക് നേടാനായത്. അടുത്ത വർഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ആരോഗ്യ സൂചിക പോയിന്റ് യുപിയ്ക്ക് തിരിച്ചടിയായേക്കും. ബിഹാറിനും പിന്നിലാണ് യുപിയുടെ സ്ഥാനം
വിവിധ ഹെല്‍ത്ത് ഇന്‍ഡിക്കേറ്ററുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ആരോഗ്യ രംഗത്ത് കൈവരിച്ച നേട്ടങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. ആരോഗ്യ പരിപാലനം, ശുചിത്വ പരിപാലനം, ആശുപത്രികളുടെ പ്രവര്‍ത്തനം, ശിശു മരണ നിരക്ക് തുടങ്ങിയ സമഗ്ര ആരോഗ്യ പ്രവര്‍ത്തനങ്ങളിലാണ് കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്ത് തുടരുന്നത്