Connect with us

KERALA

മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്

Published

on


തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയില്‍ പോകുന്നു. ഈ മാസം 15 മുതല്‍ 29 വരെയാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്. ഭാര്യ കമല, പഴ്‌സണല്‍ അസിസ്റ്റന്റ് വി.എം.സുനീഷ് എന്നിവരും  കൂടെയുണ്ടാകും. മിനസോഡയിലെ മയോ ക്ലിനിക്കിലാണ് തുടർചികിത്സയ്ക്കായി മുഖ്യമന്ത്രി പോകുന്നത്. എല്ലാ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി വി.പി.ജോയ് ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.

Continue Reading