Crime
ദിലിപിനെ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി

കൊച്ചി : നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ്, സഹോദരൻ പി.ശിവകുമാർ (അനൂപ്), സഹോദരി ഭർത്താവ് ടി.എൻ.സൂരജ് എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. കേസിൽ കോടതി സർക്കാരിന്റെ നിലപാട് തേടി. വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്നും കോടതി വാക്കാൽ നിർദേശിച്ചു. തുടർന്ന് ദിലീപിനെ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു.