Connect with us

KERALA

ജവാന് ഡിമാന്റ് ഏറി.ഉല്‍പ്പാദനം വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനു കത്ത്

Published

on

തിരുവനന്തപുരം: ജവാന്‍ റമ്മിന്‍റെ ഉല്‍പ്പാദനം വര്‍ധിപ്പിക്കണമെന്നും മലബാര്‍ ഡിസ്റ്റലറി തുറക്കണമെന്നും ആവശ്യപ്പെട്ട് ബവ്‌റിജസ് കോര്‍പറേഷൻ സര്‍ക്കാരിനു കത്തു നല്‍കി..സര്‍ക്കാരിന് ഇക്കാര്യത്തിൽ  അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പുതിയ എക്‌സൈസ് നയത്തിന്‍റെ ഭാഗമായി ഉടൻ  പ്രഖ്യാപനമുണ്ടാകും.
 
തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍ ലിമിറ്റഡ് ആണ് ജവാന്‍റെ ഉല്‍പ്പാദകര്‍. ഉപയോക്താക്കള്‍ വര്‍ധിച്ചെങ്കിലും ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കമ്പനി. നിലവില്‍ 4 ലൈനുകളിലായി 7,500 കെയ്‌സ് മദ്യമാണ് ഒരു ദിവസം ഉല്‍പ്പാദിപ്പിക്കുന്നത്. സംസ്ഥാനത്തെ 23 വെയര്‍ഹൗസുകളില്‍ വിതരണമുണ്ടെങ്കിലും ആവശ്യക്കാര്‍ക്കു പലയിടത്തും ജവാന്‍ മദ്യം ലഭിക്കുന്നില്ല.

നിലവില്‍ 6 ഉല്‍പ്പാദന ലൈനുകള്‍ കൂടി അനുവദിക്കണമെന്നാണ് ബവ്‌കോയുടെ ഇപ്പോഴത്തെ ആവശ്യം. 6 ലൈന്‍ കൂടി വന്നാല്‍ പ്രതിദിനം 10,000 കെയ്‌സ് അധികം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും.ഒരു ലൈന്‍ സ്ഥാപിക്കാന്‍ 30 ലക്ഷംരൂപ ചെലവാകുമെന്നാണ് കമ്പനിയുടെ കണക്ക്. ഒരു ലൈനില്‍ 27 താല്‍ക്കാലിക ജീവനക്കാര്‍ എന്ന നിലയില്‍ ആറു ലൈനുകളിലായി 160ല്‍ അധികം ജീവനക്കാര്‍ വേണ്ടിവരും.

Continue Reading