Crime
ലോകായുക്ത നിയമഭേദഗതിയില്‍ ഗവര്‍ണര്‍ ഒപ്പിട്ടു

തിരുവന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പ് വെച്ചു. ഗവര്‍ണറുടെ നടപടി മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് പിന്നാലെ .ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടതോടെ ലോകായുക്ത നിമയമഭേദഗതി പ്രാബല്യത്തില്‍ വരും. ഇതോടെ പ്രതിപക്ഷവും ഇടതുമുന്നണിയിലെ ഘടക കക്ഷികൂടിയായ സി.പി.ഐയുടെ എതിര്‍പ്പുകളും മറികടന്ന് ലോകായുക്ത നിമയ പ്രാബല്യം കൈവരികയാണ്. ഏറെ വിവാദമുണ്ടാക്കിയ ലോകായുക്ത നിയമ ഭേദഗതിയോടെ മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയില്‍ വരാനിരിക്കുന്ന പരാതിക്കും സുരക്ഷ ലഭിക്കുമെന്നുറപ്പായി.ഇന്നലെ വൈകിട്ടാണ് മുഖ്യമന്ത്രി ഗവര്‍ണറുമായ് ലോകായുക്ത വിഷയത്തില്‍ ഒരു മണിക്കൂറോളം വിശദീകരണം നല്‍കിയത.് ഇതോടെയാണ് മുഖ്യമന്ത്രിയുമായ് ഇടഞ്ഞ് നിന്ന് ഗവര്‍ണര്‍ അയഞ്ഞത്.