Connect with us

KERALA

മുഖ്യമന്ത്രിക്ക് ഇനി ലോകായുക്തയെ പേടിക്കേണ്ടെന്നും കുരയ്ക്കുകമാത്രമേ ഉള്ളൂവെന്നും കടിക്കില്ലെന്നും വി.ഡി. സതീശൻ

Published

on


തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ്  രംഗത്ത്. ഗവർണർ ഓർഡിനൻസിൽ ഒപ്പുവച്ചതോടെ കേരളത്തിൽ അഴിമതി വിരുദ്ധ സംവിധാനം ഇല്ലാതായി.  മുഖ്യമന്ത്രിക്ക്  ഇനി പേടിക്കേണ്ടെന്നും ലോകായുക്ത കുരയ്ക്കുകമാത്രമേ ഉള്ളൂവെന്നും കടിക്കില്ലെന്ന് ഉറപ്പു വരുത്തിയെന്ന് വി.ഡി സതീശൻ പരിഹസിക്കുകയും ചെയ്തു.

മുഖ്യമന്ത്രിക്ക് ഇനി പേടിക്കേണ്ട. നടന്നത് ഒത്തുതീര്‍പ്പാണ്, ഗവര്‍ണറും മുഖ്യമന്ത്രിയും കൂടി നിയമസഭയെ അവഹേളിച്ചു. ഗവര്‍ണറും മുഖ്യമന്ത്രിയുമായുള്ള സൗന്ദര്യപ്പിണക്കം ഇടനിലക്കാര്‍ വഴി തീര്‍ത്തു.മുഖ്യമന്ത്രി ഇനി ചരിത്രത്തിൽ അറിയപ്പെടുന്നത് അഴിമതിക്ക് വെള്ളവും വളവും കൊടുത്ത മുഖ്യമന്ത്രി എന്ന നിലയിലായിരിക്കും. ഗവർണറും സർക്കാരും തമ്മിൽ ഒത്തുതീർപ്പിലെത്തുമെന്ന് നേരത്തേ തന്നെ അറിയാമായിരുന്നു. യൂണിവേഴ്സിറ്റിക്കെതിരെ ഗവർണർ പറഞ്ഞതെല്ലാം ഇല്ലാതായി. ഗവർണറുടെ പേഴ്സണൽ സ്റ്റാഫിലേക്ക് സംസ്ഥാനത്തെ ഒരു ബി ജെ പി നേതാവിന്റെ നിയമന ശുപാർശ അടങ്ങിയ ഫയൽ മുഖ്യമന്ത്രിയുടെ മേശപ്പുറത്തുണ്ടെന്ന മാദ്ധ്യമവാർത്തകൾ കണ്ടു. അത് ശരിയാണെങ്കിൽ ഇപ്പോൾ നടന്നത് ഒരു കൊടുക്കൽ വാങ്ങൽ ആണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു െവ ന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

Continue Reading