Connect with us

KERALA

ലോകായുക്ത ഓർഡിനൻസിനെക്കുറിച്ച് കാബിനറ്റിൽ ചർച്ച ചെയ്യണം. സി പി ഐയുടെ അഭിപ്രായം അവിടെ വ്യക്തമാക്കുമെന്നു കാനം

Published

on

തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചതിന് പിന്നാലെ പ്രതികരിച്ച് സി പി ഐ . ഓർഡിനൻസിനെ താൻ ഇപ്പോഴും എതിർക്കുന്നുവെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ലോകായുക്ത ഓർഡിനൻസിന്റെ അടിയന്തര സാഹചര്യം ബോധ്യമാകാത്ത സാഹചര്യത്തിലാണ് സി പി ഐ എതിർപ്പ് പ്രകടിപ്പിക്കുന്നത്. ഓർഡിനൻസിന്റെ ആവശ്യകത ഗവർണർക്ക് മനസിലായി കാണും. ഗവർണർക്ക് ബോധ്യപ്പെട്ട കാര്യം സി പി ഐക്കും ബോധ്യപ്പെടണമെന്നും കാനം വ്യക്തമാക്കി. വിഷയം കാബിനറ്റിൽ ചർച്ച ചെയ്യണം. സി പി ഐയുടെ അഭിപ്രായം അവിടെ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading