Crime
യുക്രൈനില്‍ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു

കീവ്: യുക്രൈനില്‍ യുദ്ധത്തിനിടെയുണ്ടായ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു. കര്‍ണ്ണാടക സ്വദേശി നവീന്‍ എസ്.ജി (22) യാണ് കൊല്ലപ്പെട്ടത്. വിദ്യാര്‍ഥി കൊല്ലപ്പെട്ട കാര്യം വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.ഇന്ന് രാവിലെയാണ് ഖാര്‍ക്കീവില്‍ ഷെല്ലാക്രമണം ഉണ്ടായത്. നാലാം വര്‍ഷ മെഡിക്കല്‍ ബിരുദ വിദ്യാര്‍ഥിയാണ് നവീന്‍. രാവിലെ സാധനങ്ങള്‍ വാങ്ങാനായി കടയില്‍ പോയതായിരുന്നു നവീന്‍. യുക്രൈന്‍ സൈന്യം നിഷ്‌കര്‍ഷിച്ച സമയത്ത് ഭക്ഷണ സാധനങ്ങള്‍ വാങ്ങാനായി വരിനില്‍ക്കുമ്പോഴാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.