Connect with us

Crime

അ​മേ​രി​ക്ക യു​ക്രെ​യ്ൻ ജ​ന​ത​യ്ക്കൊ​പ്പ​മാ​ണെ​ന്ന് ആവര്‍ത്തിച്ച് ബൈഡന്‍

Published

on

വാ​ഷിം​ഗ്ട​ൺ: റ​ഷ്യ​ൻ സേ​ന​യെ ചെ​റു​ക്കാ​ൻ യു​ക്രെ​യ്നി​ലേ​ക്ക് ഇ​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച്  അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. എ​ന്നാ​ൽ അ​മേ​രി​ക്ക യു​ക്രെ​യ്ൻ ജ​ന​ത​യ്ക്കൊ​പ്പ​മാ​ണെ​ന്ന് ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. വാ​ഷിം​ഗ്ട​ണി​ൽ പാ​ര്‍​ല​മെ​ന്‍റി​ല്‍ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലാ​ണ് ബൈ​ഡ​ൻ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

യുക്രൈനുള്ള സാമ്പത്തിക സഹായം തുടരുമെന്നും യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് ജോ ബൈഡന്‍ പറഞ്ഞു.ഒരു പ്രകോപനവുമില്ലാതെയാണ് റഷ്യ യുക്രൈനില്‍ ആക്രമണം തുടരുന്നത്. ലോക സ്വാതന്ത്ര്യത്തിന്റെ അടിത്തറ ഇളക്കാനാണ് റഷ്യ ശ്രമിച്ചത്. റഷ്യന്‍ നുണകളെ സത്യങ്ങള്‍ കൊണ്ടാണ് നേരിടുന്നത്. 

വിദേശ രാജ്യത്ത് റഷ്യ അധിനിവേഷം നടത്തിയത് ലോകത്തിന് തന്നെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണ്. ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ റ​ഷ്യ വ​ലി​യ വി​ല ന​ൽ​കേ​ണ്ടി വ​രു​മെ​ന്നും ബൈ​ഡ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി. നാറ്റോ രാജ്യങ്ങളെ സംരക്ഷിക്കുന്ന നിലപാട് തുടരും. അതേസമയം റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ അമേരിക്ക പങ്കാളിയാവില്ല. റഷ്യയുമായി നേരിട്ടുള്ള യുദ്ധത്തിന് അമേരിക്ക തയ്യാറാവില്ല. റഷ്യന്‍ വിമാനങ്ങളെ അമേരിക്കന്‍ വ്യോമപാതയില്‍ വിലക്കിയതായും ജോ ബൈഡന്‍ അറിയിച്ചു.

Continue Reading